പാറയില്‍ ഫസലുവിന്റെ മഴവില്ല് പ്രകാശനം ചെയ്തു

Update: 2021-04-13 07:12 GMT

തിരൂര്‍: പാറയില്‍ ഫസലുവിന്റെ 'മഴവില്ല് ' പ്രസിദ്ധീകരണം തിരൂര്‍ പ്രസ് ക്ലബ്ബില്‍ വെച്ച് തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി പി പി അബ്ദുറഹിമാന്‍ പ്രഹേളിക പത്രാധിപര്‍ ബഷീര്‍ പുത്തന്‍വീട്ടിലിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ശാരീരിക അവശതകള്‍ അവഗണിച്ച് അതിജീവനത്തിനുവേണ്ടി സാമൂഹ്യസാംസ്‌കാരിക കലാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന പാറയില്‍ ഫസലു തിരൂരിന്റെ മാതൃകയാണെന്ന് ബഷീര്‍ പുത്തന്‍വീട്ടില്‍ അഭിപ്രായപ്പെട്ടു. പാറയില്‍ ഫസലുവിനെ തിരൂരിലെ ആബാലവൃദ്ധം ജനങ്ങളും പിന്തുണ നല്‍കണമെന്ന് പി പി അബ്ദുറഹ്മാന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹമീദ് കൈനിക്കര, കെപിഒ റഹ്മത്തുല്ല, പാറയില്‍ ഫസലു എന്നിവരും പങ്കെടുത്തു. 

Similar News