ബന്ധുനിയമനം: ലോകായുക്ത ഉത്തരവിനെതിരായ കെ ടി ജലീലിന്റെ ഹരജി ഇന്ന് പരിഗണിക്കും

Update: 2021-04-13 03:06 GMT

കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ കെ ടി ജലീല്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ഉത്തരവ് റദ്ദാക്കണമെന്നും ഇതിലെ തുടര്‍ നടപടികള്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. വസ്തുതകള്‍ പരിശോധിക്കാതെ അധികാരപരിധിക്കപ്പുറത്തുനിന്നാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ പ്രധാന വാദം. ബന്ധു നിയമന വിവാദം നേരത്തെ ഹൈക്കോടതി പരിശോധിച്ചതാണെന്നും ഹര്‍ജിയിലുണ്ട്. ലോകായുക്ത ഉത്തരവിന്റെ പകര്‍പ്പ് തുടര്‍ നടപടികള്‍ക്കായി ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.

Similar News