ആലപ്പുഴ: പ്രതിപക്ഷാംഗങ്ങള്‍ കൂടുതലായുള്ള കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച പശ്ചാത്തലത്തില്‍ മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 8 വരെ നടക്കുന്ന പാര്‍ലമന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം വെട്ടിച്ചുരുക്കണമെന്ന് എ എം ആരിഫ് എംപി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരോടൊപ്പം പ്രമുഖ രാഷ് ട്രീയ പാര്‍ട്ടികളുടെ ദേശീയനേതാക്കളായ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഭാ നടപടികളില്‍ പങ്കെടുക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണ്‍. അതിനാല്‍ ബജറ്റ് പാസാക്കുന്നത് അടക്കമുള്ള അനിവാര്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 12ഓടെ എങ്കിലും സഭസമ്മേളനം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവര്‍ക്ക് അയച്ച കത്തില്‍ എം.പി. ആവശ്യപ്പെട്ടു