ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ എസ്ഡിപിഐ വാഹനപ്രചാരണ ജാഥ നടത്തി

Update: 2021-03-01 18:02 GMT

കൊയിലാണ്ടി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തിലെ ഇടതു വലതു മുന്നണികള്‍ നടത്തുന്ന വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി വാഹന പ്രചാരണ ജാഥ നടത്തി. കാട്ടില്‍ പീടികയില്‍ നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പയ്യോളി കോട്ടക്കലില്‍ സമാപിച്ചു.

ജില്ലാ സെക്രട്ടറി വാഹിദ് ചെറുപറ്റ ഉദ്ഘാടനം ചെയ്തു. കോട്ടക്കലില്‍ നടന്ന സമാപനത്തില്‍ അബ്ദുള്‍ജലീല്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ റിയാസ് പയ്യോളി, മണ്ഡലം പ്രസിഡന്റ് ഷാഹിദ് കോട്ടക്കല്‍, അഷ്‌റഫ് ചിറ്റാരി, റാഫി നന്തി, സാദിഖ് കാവുംവട്ടം, ഖലീല്‍ നന്തി, പി പി അബ്ദുള്‍ റസാഖ്

എന്നിവര്‍ നേതൃത്വം നല്‍കി.

Similar News