തൃശൂര്‍: 60 വയസ്സ് കഴിഞ്ഞ കൊവിഡ് വാക്‌സിന്‍ എടുക്കാനുളളവര്‍ക്ക്, താഴെ പറയുന്ന സ്ഥാപനങ്ങളില്‍, ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുളള 100 പേര്‍ക്കും സ്‌പോട്ട് ആയി 50 പേര്‍ക്കും വാക്‌സിനേഷനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. സ്‌പോട്ട് ആയി വാക്‌സിന്‍ എടുക്കാന്‍ വരുന്നവരില്‍ രാവിലെ 9 മണി മുതല്‍ 11 വരെ ആദ്യം വന്ന 25 പേര്‍ക്കും, ഉച്ചക്ക് 1 മണി മുതല്‍ 3 മണി വരെ പിന്നീട് വന്ന 25 പേര്‍ക്കും സ്‌പോട്ട് ആയി ചെയ്യാവുന്നതാണ്.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അതില്‍ പറയുന്ന സമയക്രമമനുസരിച്ച് അതാത് സെന്ററുകളില്‍ നിന്ന് വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്.
കൂടാതെ ജനറല്‍ ആശുപത്രികള്‍, ജില്ലാശുപത്രി, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 5ം തീയ്യതി വരെ പോളിംഗ് ഓഫീസേഴ്‌സിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിനേഷന്‍ ഉളളതുകൊണ്ട് 6ാം തിയ്യതി മുതല്‍ ഈ സ്ഥാപനങ്ങളിലും 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതാണ്.
ഞായറാഴ്ചകളിലും, മറ്റു വാക്‌സിനേഷന്‍ ഉളളതിനാല്‍ ബുധാനാഴ്ചകളിലും വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
ക്രമനമ്പര്‍ സ്ഥാപനത്തിന്റെ പേര്
1. സാമൂഹികാരോഗ്യകേന്ദ്രം ആലപ്പാട്
2. സാമൂഹികാരോഗ്യകേന്ദ്രം ആളൂര്‍
3. സാമൂഹികാരോഗ്യകേന്ദ്രം ആനന്ദപുരം
4. സാമൂഹികാരോഗ്യകേന്ദ്രം എലിഞ്ഞിപ്ര
5. സാമൂഹികാരോഗ്യകേന്ദ്രം കടപ്പുറം
6. സാമൂഹികാരോഗ്യകേന്ദ്രം മറ്റത്തൂര്‍
7. സാമൂഹികാരോഗ്യകേന്ദ്രം മുല്ലശ്ശേരി
8. സാമൂഹികാരോഗ്യകേന്ദ്രം ഒല്ലൂര്‍
9. സാമൂഹികാരോഗ്യകേന്ദ്രം പാമ്പൂര്‍
10. സാമൂഹികാരോഗ്യകേന്ദ്രം പഴഞ്ഞി
11. സാമൂഹികാരോഗ്യകേന്ദ്രം പെരിഞ്ഞനം
12. സാമൂഹികാരോഗ്യകേന്ദ്രം തിരുവില്ല്വാമല
13. സാമൂഹികാരോഗ്യകേന്ദ്രം തോളൂര്‍
14. സാമൂഹികാരോഗ്യകേന്ദ്രം പുത്തന്‍ച്ചിറ
15. സാമൂഹികാരോഗ്യകേന്ദ്രം വാടാനപ്പിളളി
16. സാമൂഹികാരോഗ്യകേന്ദ്രം വടക്കേക്കാട്
17. സാമൂഹികാരോഗ്യകേന്ദ്രം വില്‍വട്ടം
18. സാമൂഹികാരോഗ്യകേന്ദ്രം വെളളാനിക്കര
19. സാമൂഹികാരോഗ്യകേന്ദ്രം വെളളാങ്ങല്ലൂര്‍
20. ഗവ.മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍
21. കുടുംബാരോഗ്യകേന്ദ്രം അയ്യന്തോള്‍
22. കുടുംബാരോഗ്യകേന്ദ്രം വേലൂര്‍
23. കുടുംബാരോഗ്യകേന്ദ്രം കൂളിമുട്ടം
നിലവില്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് 250 രൂപ നിരക്കില്‍ വാക്‌സിന്‍ എടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പറുകള്‍
9400066921, 9400066922, 9400066923, 9400066925, 9400066926, 9400066927, 9400066928, 9400066929

