പാളയം ഫുട്പാത്തില്‍ അജ്ഞാതന്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2021-02-23 14:18 GMT

കോഴിക്കോട്: പാളയം ബസ്റ്റാന്‍ഡിനു മുന്‍വശം ഫുട്പാത്തില്‍ അജ്ഞാതന്‍ കുഴഞ്ഞുവീണ് മരിച്ചു. കുഴഞ്ഞ് വീണയാളെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മരിച്ച അജ്ഞാതനെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവര്‍ കസബ പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2722286, 7306505585.

Similar News