ഖാംനഈക്ക് ശേഷം ആര്; രണ്ട് സാധ്യതകള്‍

Update: 2026-03-01 05:40 GMT

യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിയായ സാഹചര്യത്തില്‍ ഇറാന്റെ അടുത്ത നേതാവ് ആരായിരിക്കുമെന്ന ചര്‍ച്ചയും സജീവമായി. പ്രതിസന്ധികളുടെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ ഇറാനെ ആര് നയിക്കും എന്നുള്ളതാണ് ലോകം ഉറ്റു നോക്കുന്നത്. ഇറാന്‍ വിദഗ്ധ സമിതിയിലെ 88 അംഗങ്ങള്‍ ഒത്തുകൂടി അടുത്ത നേതാവ് ആരായിരിക്കുമെന്നതിനെക്കുറിച്ച് ഉടന്‍ ചര്‍ച്ച നടക്കും.

രണ്ട് സാധ്യതകളാണ് ഉള്ളതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാമതായി, അലി ഖാംനഈ തന്റെ മരണത്തിന് മുമ്പ് നാല് പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ ഒരാളെ തിരഞ്ഞെടുക്കും.

പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ നാല് പേരുടെ ഒരു കൗണ്‍സില്‍ നേതൃത്വം ഏറ്റെടുക്കുന്നതാണ് മറ്റൊരു സാധ്യത.