പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; ആലുവയില്‍ നടിയെ ഫ്‌ലാറ്റില്‍ കയറി അക്രമിച്ചതായി പരാതി

Update: 2020-12-27 06:23 GMT

കൊച്ചി: വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആലുവയില്‍ നടിയെ ഫ്‌ലാറ്റില്‍ കയറി അക്രമിച്ചതായി പരാതി. നടി മീനു മുനീറിനെയാണ് ആലുവയിലെ ഫ്‌ലാറ്റില്‍ കയറി മര്‍ദ്ദിച്ചത്. സംഭവത്തില്‍ നെടുമ്പാശ്ശേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. മീനു മുനീറിനെ ഫ്‌ളാറ്റില്‍ കയറി അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ആലുവ ദേശത്തെ ഫ്‌ളാറ്റിലാണ് സംഭവം. ഫ്‌ലാറ്റിലെ കാര്‍ പാര്‍ക്കിംങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അക്രമണത്തിന് കാരണം. പാര്‍ക്കിംഗ് അനധികൃതമായി അടച്ചുകെട്ടിയതിനെ ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിലേക്ക് എത്തിച്ചത്.

പൊലീസ് നോക്കി നില്‍ക്കെയാണ് മര്‍ദ്ദിച്ചതെന്ന് മീനു മുനീര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നെടുമ്പാശേരി പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഇടനിലക്കാരെ വിട്ട് കേസ് പിന്‍വലിപ്പിക്കാന്‍ പോലീസ് ശ്രമം നടക്കുന്നതായും നടി വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു.

Similar News