മിസൈല്‍ പ്രതിരോധ തന്ത്രം മാറ്റി ഖത്തര്‍

Update: 2026-03-02 03:31 GMT

യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ തന്ത്രം മാറ്റി ഖത്തര്‍. ആക്രമണം തുടങ്ങിയ ഘട്ടത്തിലെ തന്ത്രമാണ് ഖത്തര്‍ മാറ്റിയത്. കഴിഞ്ഞ രണ്ട് ദിവസമായി മിസൈലുകളെയും ഡ്രോണുകളെയും തടയാന്‍ പാട്രിയറ്റ് പ്രതിരോധ സംവിധാനമാണ് ഖത്തര്‍ വിന്യസിച്ചിരുന്നു. ഖത്തറിന് മുകളിലെത്തിയതിന് ശേഷം പ്രതിരോധിക്കുന്നതിനാല്‍ അവശിഷ്ടങ്ങള്‍ താഴെ വീണ് സ്‌ഫോടനമുണ്ടാകുന്നത് ഭീഷണി ഉയര്‍ത്തിയിരുന്നു. ഇതോടെയാണ് ഖത്തര്‍ തന്ത്രം മാറ്റിയത്. നിലവില്‍ കടലിന് മുകളില്‍ വച്ച് തന്നെ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുകയാണ് ഖത്തര്‍. ഇതിനായി യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചു. കഴിഞ്ഞ 10 മണിക്കൂറായി ദോഹയില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌ഫോടനങ്ങള്‍ അല്‍പ്പം അകലെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: