ഇസ്രായേല്‍-യുഎസ് ആക്രമണം: സാമ്രാജ്യത്വ ദുരയുടെ ഭീകര മുഖമെന്ന് നാഷണല്‍ ലീഗ്

Update: 2026-03-02 02:35 GMT

കോഴിക്കോട്: ഇറാന്റെ മേല്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി അടിച്ചേല്‍പിച്ച യുദ്ധം ലോകമെമ്പാടുമുള്ള സമ്പത്തും ധാതുവിഭവങ്ങളും കൊള്ളയടിക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭീകരമുഖത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി. ലോക രാഷ്ടങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും അമേരിക്കന്‍ താല്‍പര്യങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണെന്ന് വരുന്നത് മാനവരാശിക്ക് തന്നെ മാരകമായ അപകടമാണ്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഹീനകൃത്യവും അങ്ങേയറ്റം അപലപനീയവുമാണ്. ഐക്യരാഷ്ട്ര സഭയും മൂന്നാം ലോക രാജ്യങ്ങളുമിടപെട്ട് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഇന്ത്യ അതിന് മുന്‍കയ്യെടുക്കണമെന്നും നാഷണല്‍ ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Tags: