മലപ്പുറം: മഞ്ചേരിയില്‍ ഫുട്‌ബോള്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്ജിദ് സമീപം താമസിക്കുന്ന നസീഫ്(35)ആണ് ഫുട്‌ബോള്‍ കളിക്കിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണ് മരിച്ചത്. മണ്ഡലം കെഎന്‍എം പ്രസിഡന്റ് ജനാബ് കോമു മൗലവിയുടെ മകനാണ്. ഇന്നലെ രാത്രി 8മാണിയോട് കൂടി ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ സഹകളിക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വണ്ടൂര്‍ പിവിഎന്‍ ഹോണ്ടയിലെ ജീവനക്കാരനായിരുന്നു നസീഫ്.