പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഹോങ്കോങ്ങില്‍ നിന്ന് സൗദിയിലേക്ക് പോയ ചരക്കുകപ്പല്‍ കൊല്ലത്ത് അടുപ്പിച്ചു
കൊല്ലം: പശ്ചിമേഷ്യന്‍ സംഘര്‍ഷം, ചരക്കുകപ്പല്‍ കൊല്ലത്ത് അടുപ്പിച്ചു. ഹോങ്കോങ്ങില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോയ കപ്പലാണ് തീരത്തടുപ്പിച്ചത്. നിലവിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്താണ് കപ്പലടിപ്പിച്ചത്. കൊല്ലം തുറമുഖത്ത് വെസലും അടുപ്പിച്ചു. ചൈനയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സൗദിയിലേക്ക് കൊണ്ടുപോകുന്ന വെസലാണ് തുറമുഖത്ത് അടുപ്പിച്ചത്. സാഖി വിഷന്‍ എന്ന വെസലാണ് തുറമുഖത്ത് അടുപ്പിച്ചത്.