ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം; കശ്മീരില്‍ ഇന്റര്‍നെറ്റ് വേഗത കുറച്ചു
ശ്രീനഗര്‍: ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് കശ്മീരിലെ താഴ്വരകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത കുറച്ചു. പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതര്‍ അറിയിച്ചുന്നത്. ഏകദേശം 15 ലക്ഷത്തോളം ഷിയാ വിഭാഗക്കാര്‍ താമസിക്കുന്ന കശ്മീരില്‍ ലാല്‍ ചൗക്ക്, സായിദ കാടല്‍, ബഡ്ഗാം, ബന്ദിപ്പോറ, അനന്ത്നാഗ്, പുല്‍വാമ എന്നിവിടങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.