വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

Update: 2020-12-18 08:43 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കേസുകളിലായി മൂന്ന് കിലോ 664 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍ഗോഡ് സ്വദേശിനിയായ യാത്രക്കാരില്‍ നിന്ന് 370 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദുബായില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി സാലി, അനസ് എന്നിവരില്‍ നിന്നും 707.10 ഗ്രാം, 960.8 ഗ്രാമും പിടികൂടി. കാസറഗോഡ് സ്വദേശിയായ അന്‍വര്‍ എന്ന യാത്രക്കാനില്‍ നിന്നും 601 ഗ്രാമും സ്വര്‍ണവും കടലുണ്ടി സ്വദേശി ഷിബുലാല്‍ എന്ന യാത്രക്കാരനില്‍ നിന്നും 1025 ഗ്രാ സ്വര്‍ണവും പിടിച്ചെടുത്തു.

Similar News