സംവിധായകന്‍ ചിദംബരത്തിനെതിരേ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ മൊഴിയെടുക്കും

Update: 2026-03-02 08:11 GMT

കൊച്ചി: 'മഞ്ഞുമ്മല്‍ ബോയ്‌സ്' സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലിസ് കേസ് റജിസ്റ്റര്‍ ചെയ്തു. 2022ല്‍ എളംകുളത്തെ ഫ്‌ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് യുവതിയുടെ പരാതി. പരാതിക്കാരിയുടെ മൊഴി എടുക്കും.

ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. നിയമപരമായി യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ് മൊഴിയെടുക്കാന്‍ പോലിസ് ഒരുങ്ങുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മുന്‍പും ചിദംബരത്തിനെതിരെ ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. സംവിധായകന്റെ ആദ്യചിത്രമായ 'ജാന്‍ എ മന്നി'ല്‍ അഭിനയിച്ച നടി പ്രാപ്തി എലിസബേത്താണ് ആരോപണം ഉന്നയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിനിടയ്ക്ക് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. 'മഞ്ഞുമ്മല്‍ ബോയ്?സി'ന്റെ വിജയത്തിന് പിന്നാലെയായിരുന്നു ആരോപണം ഉയര്‍ന്നത്.




Tags: