കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി എസ്ഡിപിഐ. സംസ്ഥാനത്ത് ഇതുവരെ 100 വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മൂന്ന് മുന്നണികളോട് തനിച്ച് മല്‍സരിച്ചാണ് എസ്ഡിപിഐ മികച്ച നേട്ടം കൊയ്തത്.
തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എട്ടു സീറ്റില്‍ വിജയിച്ചു. കോര്‍പറേഷനില്‍ പല ഡിവിഷനുകളിലും ഇഞ്ചോടിഞ്ചു മല്‍സരമാണ് കാഴ്ചവെച്ചത്. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്ഡിപിഐ വന്‍ മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകള്‍ നേടി. ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റുകള്‍ നേടി.
ഇതുവരെ വിജയിച്ചത്
കണ്ണൂര്‍ 13 (സിറ്റിങ്- 2)
ആലപ്പുഴ 13 (സിറ്റിങ്-6)
കൊല്ലം 10 (സിറ്റിങ്-6)
കോട്ടയം 10 (സിറ്റിങ്-6)
തിരുവനന്തപുരം 10 (സിറ്റിങ്-7)
കാസര്‍ഗോഡ് 8 (സിറ്റിങ്-1)
പാലക്കാട് 7 (സിറ്റിങ്-2)
പത്തനംതിട്ട 6 (സിറ്റിങ്-4)
തൃശൂര്‍ 5 (സിറ്റിങ്-1)
എറണാകുളം 5 (സിറ്റിങ്-4)
മലപ്പുറം 8 (സിറ്റിങ്-5)
കോഴിക്കോട് 4 (സിറ്റിങ്-2)
ഇടുക്കി 1 (സിറ്റിങ്-1)
വയനാട് 0
ആകെ 100 (2015ല്‍ വിജയിച്ചത്-47).