കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫ് നിലനിര്‍ത്തി

Update: 2020-12-16 08:34 GMT

കണ്ണൂര്‍: കോര്‍പറേഷന്‍ യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് 33 സീറ്റില്‍ ജയിച്ചു. 17 ഇടത്താണ് എല്‍ഡിഎഫ് വിജയിച്ചത്.

അതേസമയം ആന്തൂര്‍ നഗരസഭയില്‍ ഇത്തവണയും പ്രതിപക്ഷമില്ലാതെ ഇടതുപക്ഷം ഭരിക്കും. 28 സീറ്റിലും എല്‍ഡിഎഫ് വിജയിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ആറു സീറ്റുകളില്‍ ഇടതുമുന്നണിക്ക് എതിരുണ്ടായിരുന്നില്ല.

വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇടതു ഭരണ സമിതി കടുത്ത ആരോപണങ്ങള്‍ നേരിട്ടിരുന്നു. ഇതു രാഷ്ട്രീയമായി ഉപയോഗിക്കാന്‍ യുഡിഎഫിനായില്ല. 2015ലാണ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചത്. അന്നും മുഴുവന്‍ സീറ്റുകളും ഇടതിനായിരുന്നു.

Similar News