അമിത്ഷായെ 'പന്ന പ്രമുഖ്' ആയി നിയമിച്ചു

Update: 2020-12-16 08:25 GMT

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ 'പന്ന പ്രമുഖ്' ആയി നിയമിച്ചു. സംസ്ഥാനത്തെ നാരാണ്‍പുര നിയോജക മണ്ഡലത്തിലെ 'പന്ന പ്രമുഖ്' ആയിട്ടാണ് നിയമനം. ഗുജറാത്തിലെ ഗാന്ധി നഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള അമിത് ഷാ മൈക്രോ ബൂത്ത് ലെവല്‍ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തത്. വോട്ടര്‍ പട്ടികയിലെ ഒരു പേജിന്റെ ഉത്തരവാദിത്വമുള്ള 'പന്ന പ്രമുഖ്' ആയാണ് അമിത്ഷായെ നിയമിച്ചത്. സംസ്ഥാനത്തൊട്ടാകെ പതിനഞ്ച് ലക്ഷം 'പന്ന പ്രമുഖ'രെയാണ് പാര്‍ട്ടി ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പായി നിയമിച്ചിരിക്കുന്നത്.

മണ്ഡലത്തിലെ ശിവ്കുഞ്ജ് സൊസൈറ്റിയിലെ 10ാം വാര്‍ഡിലെ 38ാം ബൂത്തിലെ വോട്ടര്‍പട്ടികയുടെ ഒരു പേജിന്റെ ഉത്തരവാദിത്വമാണ് അമിത്ഷാക്കുള്ളത്. നേരത്തെ ഈ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായിരുന്നു അമിത്ഷാ. ഒരു പന്ന പ്രമുഖിന് 60 വോട്ടര്‍മാരുള്ള 812 കുടുംങ്ങളുടെ ഉത്തരവാദിത്വമാണുള്ളത്. 2007ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ബിജെപി ഈ രീതി ആദ്യം പരീക്ഷിക്കുന്നത്.

Similar News