മുന്നണിയില്ലാതെ മുന്നേറ്റവുമായി എസ്ഡിപിഐ; ഇതുവരെ 75 ഇടങ്ങളില്‍ വിജയം

Update: 2020-12-16 07:02 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റവുമായി എസ്ഡിപിഐ. സംസ്ഥാനത്ത് ഇതുവരെ 75 വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. മൂന്ന് മുന്നണികളോട് തനിച്ച് മല്‍സരിച്ചാണ് എസ്ഡിപിഐ മികച്ച നേട്ടം കൊയ്തത്.

തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എട്ടു സീറ്റില്‍ വിജയിച്ചു. കോര്‍പറേഷനില്‍ പല ഡിവിഷനുകളിലും ഇഞ്ചോടിഞ്ചു മല്‍സരമാണ് കാഴ്ചവെച്ചത്. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്ഡിപിഐ വന്‍ മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകള്‍ നേടി. ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റുകള്‍ നേടി.

ഫലമറിഞ്ഞത് ഇതുവരെ

കാസര്‍ഗോഡ് 7

കണ്ണൂര്‍ 9

കോഴിക്കോട് 3

വയനാട് 0

മലപ്പുറം 4

പാലക്കാട് 5

തൃശൂര്‍ 4

എറണാകുളം 4

ഇടുക്കി 1

കോട്ടയം 9

ആലപ്പുഴ 11

പത്തനംതിട്ട 4

കൊല്ലം 6

തിരുവനന്തപുരം 8

ആകെ 75

Similar News