പ്രതിപക്ഷം പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകള്‍ക്കുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് എ വിജയ രാഘവന്‍

Update: 2020-12-16 02:44 GMT

തിരുവനന്തപുരം: പ്രതിപക്ഷം പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകള്‍ക്കുള്ള മറുപടിയാകും തദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന്‍.

നല്ല നിലയില്‍ തന്നെ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കും. തിരുവനന്തപുരം കോര്‍പറേഷനില്‍ ഏറ്റവും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനകീയ അംഗീകാരം കിട്ടുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും ഇത്. സര്‍ക്കാരിനെതിരായും മുഖ്യമന്ത്രിക്കെതിരായും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങള്‍ ഇത് അംഗീകരിക്കില്ലായെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം ബോധ്യപ്പെടുത്തും. എല്ലാ കോര്‍പ്പറേഷനിലും ഇടതു മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

Similar News