സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേടെന്ന്; ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്സും ബിജെപിയും രംഗത്ത്. സ്‌പെഷ്യല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കൊവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം സുതാര്യമല്ലെന്നാണ് ബിജെപിയുടെ വാദം.
കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിക്കുന്നു. തൃശൂര്‍ ജില്ലയിലെ സ്‌പെഷ്യല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ വ്യാപക ക്രമക്കേടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനേക്കാള്‍ കൂടുതല്‍ സ്പ്ഷ്യല്‍ ബാലറ്റ് എത്തിയാല്‍ വോട്ട് എണ്ണല്‍ തടയുമെന്ന് ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു. പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടറും അറിയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയത്. ഡി.എം.ഒ വഴി തയ്യാറാക്കിയ സ്‌പെഷ്യല്‍ ബാലറ്റ് പട്ടികയില്‍ ക്രമക്കേട് നടന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.