ഗുരുവായൂരിൽ കലക്ടറുടെ മിന്നൽ പരിശോധന

Update: 2020-11-28 10:50 GMT

ഗുരുവായൂർ: ഇലക്ഷനുമായി ബന്ധപ്പെട്ട് ഗുരുവായൂർ നഗരസഭയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ഹോർഡിങ്ങുകളും എടുത്തു മാറ്റി. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ മിന്നൽ പരിശോധനയിലാണ് ഇവ മാറ്റിയത്. തുടർന്ന് ഇത്തരം ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് നഗരസഭയ്ക്കും ചാവക്കാട്‌ താലൂക്ക് ഇലക്ഷൻ സ്ക്വാഡിനും നിർദേശം നൽകി. പൊലീസ്, ഹെൽത്ത് സ്ക്വാഡ്, ഇലക്ഷൻ ചുമതലയുള്ള ഓഫീസർമാർ എന്നിവരും കലക്ടർക്കൊപ്പം പരിശോധനയിൽ പങ്കെടുത്തു.

Similar News