കോഴിക്കോട് ജില്ലയിലെ സ്ഥാനാർഥികളുടെ യോഗം 27 ന്

Update: 2020-11-25 12:29 GMT

കോഴിക്കോട്: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ യോഗം നവംബർ 27 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. യോഗത്തിൽ സ്ഥാനാർഥിയോ തിരഞ്ഞെടുപ്പ് ഏജൻ്റോ പങ്കെടുക്കേണ്ടതാണ്. രാവിലെ 11 മണിക്ക് ഒന്നു മുതൽ 14 വരെയുള്ള ഡിവിഷനുകളിലെ സ്ഥാനാർഥികളും ഉച്ചയ്ക്ക് 12 മണിക്ക് 15 മുതൽ 27 വരെയുള്ള ഡിവിഷനുകളിലെ സ്ഥാനാർത്ഥികളും പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം നവംബർ 27 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ഒന്നു മുതൽ ആറു വരെയുള്ള മണ്ഡലങ്ങളിലെ യോഗം രാവിലെ 10 മണി മുതൽ 11 മണി വരെയും ഏഴ് മുതൽ 13 വരെയുള്ള മണ്ഡലങ്ങളുടെ യോഗം രാവിലെ 11 മണി മുതൽ 12 മണി വരെയും നടക്കുമെന്ന് ഉപവരണാധികാരി അറിയിച്ചു.

Similar News