ഡൽഹി ചലോ: കർഷക മാർച്ചിനുള്ള അനുമതി നിഷേധിച്ച് ഡൽഹി പോലിസ്

Update: 2020-11-25 11:42 GMT

ന്യൂഡൽഹി: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരേ വിവിധ കർഷക സംഘടനകൾ പ്രഖ്യാപിച്ച സംയുക്ത പ്രക്ഷോഭത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലിസ്. കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. കർഷകർ ഏതെങ്കിലും ഒത്തുചേരലിനായി നഗരത്തിലെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് പോലിസ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

ഡൽഹി ചലോ മാർച്ച് മാർച്ചിന്റെ ഭാഗമായി നഗരത്തെ ബന്ധിപ്പിക്കുന്ന അഞ്ച് ഹൈവേകളിലൂടെ കർഷകർ നവംബർ 26 ന് ഡൽഹിയിലെത്തും. ദേശീയ തലസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രക്ഷോഭത്തിനായുള്ള അപേക്ഷ നിരസിച്ചതായി സിറ്റി പോലിസ് പറഞ്ഞു. നവംബർ 26, 27 തീയതികളിൽ ഡൽഹിയിൽ നടത്താൻ ഉദ്ദാശിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് വിവിധ കർഷക സംഘടനകളിൽ നിന്ന് ലഭിച്ച എല്ലാ അപേക്ഷകളും നിരസിച്ചിട്ടുണ്ട്, ഇത് ഇതിനകം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണർ ട്വീറ്റ് ചെയ്തു.

അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി (എഐകെഎസ്സിസി), രാഷ്ട്രീയ കിസാൻ മഹാസംഘ്, ഭാരതീയ കിസാൻ യൂനിയൻ എന്നിവർ ചേർന്ന് മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഒരു സംയുക്ത കർഷക സമിതി രൂപീകരിച്ചിരുന്നു. പ്രതിഷേധത്തിന് അഞ്ഞൂറോളം കർഷക സംഘടനകളുടെ പിന്തുണയുണ്ട്.

Similar News