കോഴിക്കോട് ജില്ലയിൽ 777 പേര്‍ കൂടി നിരീക്ഷണത്തില്‍

Update: 2020-11-24 18:20 GMT

കോഴിക്കോട്: പുതുതായി വന്ന 777 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23468 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,65,959 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 156 പേര്‍ ഉള്‍പ്പെടെ 1616 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6601 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,50,950 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,47,852 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,83,893 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 439 പേര്‍ ഉള്‍പ്പെടെ ആകെ 7180 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 341 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 6839 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 56700 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Similar News