ന്യൂഡൽഹി:
ബിബിസി തെരഞ്ഞെടുത്ത ലോകത്തെ ശ്രദ്ധേയരായ നൂറ് വനിതകളുടെ ലിസ്റ്റില്‍ ഷഹീന്‍ബാഗ് സമരനായിക ബില്‍കിസ് ബാനുവും. 2020 വര്‍ഷത്തില്‍ ലോകത്ത് മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരെയാണ് ബിബിസി തിരഞ്ഞെടുത്തത്. നേരത്തെ ടൈം മാസിക തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും ബില്‍കിസ് ബാനു ഇടം പിടിച്ചിരുന്നു. ഷഹീന്‍ബാഗ് സമരത്തിലൂടെ ശ്രദ്ധ നേടിയ 82-കാരിയായ ബില്‍കിസ് ഷഹീന്‍ബാഗിന്റെ മുത്തശ്ശി എന്നാണ് അറിയപ്പെടുന്നത്. പ്രായത്തെ വകവെക്കാതെ നടത്തിയ പോരാട്ടമാണ് ബില്‍കിസ് മുത്തശിയെ പ്രതിഷേധത്തിന്റെ മുഖമായി മാറ്റിയത്.