വിദ്വേഷരാഷ്ട്രീയം രാജ്യത്തിനാപത്ത്: എസ് വൈ എഫ്

Update: 2020-11-24 13:31 GMT

കോഴിക്കോട്: രാജ്യത്തിന്റെ

പുരോഗതിക്കും സമൂഹത്തിന്റെ നന്മക്കുമാണ് രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതെന്ന് കേരള സംസ്ഥാന സുന്നീ യുവജന ഫെഡറേഷൻ (എസ് വൈ എഫ് )ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ആരോഗ്യ പരമായ മത്സരങ്ങളാവാം. പരസ്പര വിദ്വേഷവും പകപോക്ക ലും രാജ്യത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കും. ആസന്നമായ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികൾ ഈ കര്യങ്ങൾ ഓർക്കണമെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന ജന പ്രതിനിധികൾ തയ്യാറാകണമെന്നും. അടുത്ത ആറു മാസത്തെ പ്രവർത്തന പദ്ധതികൾക്ക് കൗൺസിൽ രൂപം നൽകി. ഡിസംബറിൽ സംഘത്തിൻ്റെ കലാ-സാഹിത്യ വിഭാഗമായ ഐ കെ എസ് എസിൻ്റ ആഭിമുഖ്യത്തിൽ കലാമേള, ജനുവരിയിൽ സ്റ്റേറ്റ് തസ്കിയത്ത് ക്യാംപ്, ശാഖ പ്രവർത്തക സംഗമം, ഫെബ്രുവരിയിൽ ജില്ലാ തസ്കിയത്ത് ക്യാംപ് ,മേഖല സഭ,മാർച്ചിൽ ജില്ലാ സഭ എന്നിവ നടക്കും.സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫാഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജാതിയേരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സിക്രട്ടറി ഇ.പി അശ്റഫ് ബാഖവി പദ്ധതി അവതരിപ്പിച്ചു. സബ്ബ് കമ്മറ്റി കൺവീനർമാരായ സയ്യിദ് ശൗഖത്തലിതങ്ങൾ ( ഐ കെ എസ് എസ് ) സദഖത്തുല്ല മുഈനികാടാമ്പുഴ (ഫൈത്ത് ) മരുത അബ്ദുല്ലത്തീഫ് മൗലവി (മീഡിയ) എ എൻ സിറാജുദ്ധീൻ മൗലവി (റിലീഫ് ) അമീൻ വയനാട് (സേവന ഗാഡ്) റിപ്പോർട്ട് അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യൂം ശിഹാബ് തങ്ങൾ, കെ.യം. ശംസുദ്ധീൻ വഹബി (മലപ്പുറം ഈസ്റ്റ്) സയ്യിദ് ഹസൻ ജിഫ്രി തങ്ങൾ ( മലപ്പുറം വെസ്റ്റ് ) പ്രൊഫസർ കെ.യു ഇസ്ഹാഖ് ഖാസിമി, ടി എച്ച് മുസ്ഊദ് ഫലാഹി (കോഴിക്കോട്) അഡ്വ.ഫാറൂഖ് ഇ മുഹമ്മദ് (വയനാട്) കെ മുഹമ്മദ് കുട്ടി വഹബി, സൈദ് മുഹമ്മദ് വഹബി (പാലക്കാട്) ഖമറുദ്ധീൻ വഹബി (തൃശൂർ) സലീം വഹബി (കണ്ണൂർ) റാശിദ് മുഈനി (കാസറഗോഡ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Similar News