സ്‌പോട്ട് അഡ്മിഷൻ നവംബർ 27ന്

Update: 2020-11-21 09:27 GMT

തൃശൂർ: ഗവ. ലോ കോളജിൽ നവംബർ 27ന് ത്രിവത്സര എൽഎൽബി കോഴ്‌സിന്റെ ഇക്കണോമിക്കലി വീക്കർ സെക്ഷൻസ്(5), സ്റ്റേറ്റ് മെറിറ്റ്(1) എന്നീ വിഭാഗത്തിലുളള ഒഴിവുകളിലേക്കും പഞ്ചവത്സര ബിബിഎ, എൽഎൽബി കോഴ്‌സിലെ ഇക്കണോമിക്കലി വീക്കർ സെക്ഷൻസ്(1), മുസ്‌ലിം (1), സ്റ്റേറ്റ് മെറിറ്റ്(1) എന്നീ വിഭാഗത്തിലുളള ഒഴിവുകളിലേക്കും സ്‌പോട്ട് അഡ്മിഷൻ നടത്തും. എൻട്രൻസ് കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുളളവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായവർക്കാണ് സ്‌പോട്ട് അഡ്മിഷന് അർഹത. പ്രവേശനത്തിന് വരുന്നവർ രാവിലെ 11 മണിക്ക് മുമ്പായി പ്രോസ്‌പെക്റ്റസിൽ വ്യവസ്ഥ ചെയ്തതനുസരിച്ചുളള സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സൽ സഹിതം പ്രിൻസിപ്പൽ മുമ്പാകെ രക്ഷിതാവിനോടൊപ്പം ഹാജരാകണം. തെരഞ്ഞെടുക്കുന്നവർ ഫീസ് അന്നു തന്നെ ഓഫീസിൽ അടയ്ക്കണം. ഫോൺ: 0487-2360150.

Similar News