കെഎം മാണിയെ അപായപ്പെടുത്താന്‍ അന്നത്തെ പ്രതിപക്ഷം ശ്രമിച്ചു: ഹസന്‍

Update: 2020-11-20 17:07 GMT

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിൽ ധനമന്ത്രി ആയിരുന്ന കെ എം മാണിയെ നിയമസഭയിലെ കയ്യാങ്കളിക്കിടെ അപായപ്പെടുത്താന്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇന്നത്തെ ഭരണപക്ഷം ശ്രമിച്ചെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ന്യൂ ഇന്ത്യാവിഷൻ അഭിമുഖത്തിലാണ് ഹസൻ്റെ ഗുരുതര ആരോപണം.

കെ എം മാണിയുടെ കല്ലറയിൽ പോയി അദ്ദേഹത്തിൻ്റെ ആത്മാവിനോട് മാപ്പു പറഞ്ഞിട്ടു വേണം ജോസ് കെ മാണി എൽഡിഎഫ് ബന്ധത്തിലേക്കു പോകാനെന്ന് നിരവധി കേരള കോൺഗ്രസുകാർ ചിന്തിക്കുന്നുണ്ടെന്നും ഹസൻ പറഞ്ഞു.

ജോസ് പക്ഷം പോയതു കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ല.മാണിയോട് മാർക്സിസ്റ്റു പാർട്ടി ചെയ്ത ദ്രോഹങ്ങൾ ജനം മറക്കില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന് എതിരായ ജനവിധി ഉണ്ടാകും. സി പി എമ്മിനെപ്പോലെ ഹർത്താലും അക്രമ സമരങ്ങളും നടത്തിയില്ലെങ്കിലും സർക്കാരിൻ്റെ വീഴ്ചകൾ ജനങ്ങളിൽ എത്തിക്കുന്നതിൽ യുഡിഎഫിന് വിജയിച്ചിട്ടുണ്ട് എന്ന് കൺവീനർ പറഞ്ഞു. രാഷ്ട്രീയമായും സംഘടനാപരമായും യുഡിഎഫിന് അനുകൂലമാണ് നിലവിലെ സാഹചര്യങ്ങൾ എന്നും ഹസന്‍ അവകാശപ്പെട്ടു.

Similar News