മെഡിക്കല്‍ പ്രവേശനത്തിലെ മുന്നാക്ക സംവരണം: നിയമവിരുദ്ധമായി അനുവദിച്ച അധിക സീറ്റ് പിൻവലിച്ചു

Update: 2020-11-20 16:45 GMT



തിരുവനന്തപുരം: എംബിബിഎസില്‍ മുന്നാക്കക്കാർക്ക് ഭരണഘടനാ വ്യവസ്ഥക്ക് വിരുദ്ധമായി അനുവദിച്ച അധിക സംവരണം പിൻവലിച്ചു. ജനറല്‍ കാറ്റഗറിയില്‍ നിന്ന് 10 ശതമാനം വരെ സീറ്റ് മുന്നാക്ക സംവരണത്തിന് നീക്കിവെക്കാമെന്ന ഉത്തരവ് അവഗണിച്ച് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച നടപടിയാണ് സര്‍ക്കാര്‍ തിരുത്തുന്നത്.

നിലവിലെ 130 സീറ്റിന് പകരം ഇനി മുന്നാക്ക വിഭാഗത്തിന് ലഭിക്കുക 109 എം.ബി.ബി.എസ് സീറ്റ് മാത്രം. 10%ന് പകരം 12.35% അനുവദിച്ച തീരുമാനമാണ് സംസ്ഥാന സർക്കാർ തിരുത്തിയത്. സാമ്പത്തിക സംവരണ ക്വാട്ടയിൽ ഇതോടെ കുറവുവന്നത് 21 സീറ്റ്. വാർത്തകളെത്തുടർന്നാണ് വീഴ്ച സമ്മതിച്ച് സർക്കാർ തീരുമാനം തിരുത്തിയത്. പിഴവ് പരിഹരിച്ചതോടെ പിന്നാക്ക വിഭാഗം സീറ്റുകളം വർധിച്ചു പുതിയ സീറ്റ് ക്രമീകരണം: എസ്.സി- 109 സീറ്റ്, ഈഴവ- 98 സീറ്റ്, മുസ്‍ലിം 87 സീറ്റ്, എൽ.സി - 32. പുതിയ വിഭജനക്രമം വ്യക്തമാക്കി ആരോഗ്യ സെക്രട്ടറി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് കത്ത് നൽകി. അതെസമയം സർക്കാർ പിൻവലിച്ചത് എം.ബി.ബി.എസ് സംവരണത്തിലെ പിഴവുകൾ മാത്രമാണ്.

Similar News