തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾക്ക് 21, 22 പ്രവൃത്തിദിനം

Update: 2020-11-20 13:55 GMT

തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ഓഫീസുകൾക്കും വരണാധികാരികളുടെ ഓഫീസുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകൾക്കും നവംബർ 21, നവംബർ 22 തീയതികളിൽ പ്രവർത്തി ദിനമായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ സ്ഥാനാർഥികളിൽനിന്ന് പിൻമാറാനുള്ള അപേക്ഷകൾ റിട്ടേണിംഗ് ഓഫീസർമാരും അസി. റിട്ടേണിംഗ് ഓഫീസർമാരും സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.

Similar News