പനമരം കൊറ്റില്ലത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

Update: 2020-10-21 07:18 GMT

കല്‍പറ്റ: ഏഷ്യയിലെ തന്നെ അപൂര്‍വ്വ കൊറ്റില്ലമായ പനമരം ചങ്ങാടക്കടവില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. രാവിലെ ആറോടെയാണ് രാഹുല്‍ പക്ഷികളുടെ ആവാസ കേന്ദ്രത്തിലെത്തിയത്.

അല്‍പനേരം കൊണ്ട് തന്നെ പ്രദേശം ജനസാന്ദ്രമായി. ഒരു മണിക്കൂറോളം രാഹുല്‍ കൊറ്റില്ലത്തില്‍ ചിലവഴിച്ചു. ദൂരെയുള്ള കൊറ്റികളെ ഡ്രോണിന്റെ സഹായത്തോടെയാണ് വീക്ഷിച്ചത്. കൊറ്റില്ലം സംരക്ഷണം ഏറ്റവും അനിവാര്യമായ ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.

വഴിയരികില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിരയായിരുന്നു.ജനങ്ങളോടൊത്ത് സെല്‍ഫിയെടുക്കാനും രാഹുല്‍ സമയം ചിലവഴിച്ചു. വിവിധ തരത്തിലുള്ള കൊറ്റികളെ വീക്ഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഏഷ്യയില്‍ തന്നെ അപൂര്‍വ്വമായി കാണുന്ന കൊറ്റികളാണ് ഇവിടെയുള്ളത്. അത്‌കൊണ്ട് തന്നെ കൊറ്റില്ലത്തിന്റെ സംരക്ഷണം അനിവാര്യമാണെന്ന് രാഹുല്‍ പറഞ്ഞു.

Similar News