സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Update: 2020-10-20 04:40 GMT

കൊച്ചി: ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അവഹേളനത്തെ തുടർന്നാണ് ആത്മഹത്യാശ്രമമെന്ന് സൂചന.

സജ്ന ഷാജിയുടെ വഴിയോര ബിരിയാണി കച്ചവടം ചിലർ തടയാൻ ശ്രമിച്ചു എന്ന് ആരോപിച്ചു നേരത്തെ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് സജ്‌ന രംഗത്തെത്തി. ഇതേ തുടർന്ന് രാഷ്ട്രീയ നേതാക്കളും സിനിമാ രംഗത്തുള്ളവരും സജ്‌നാ ഷാജിക്ക് പിന്തുണയുമായി എത്തി. അതേസമയം സജ്‌ന പണം തട്ടാൻ ശ്രമിച്ചു എന്ന ആരോപണവും ഉയർന്നിരുന്നു. സജ്‌നാ ഷാജിയുടെ വോയിസ്‌ ക്ലിപ്പും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യാ ശ്രമം.

Similar News