ഭിന്ന ശേഷിക്കാർക്കുള്ള ക്ഷേമനിയമം കേന്ദ്ര സർക്കാർ നഷ്ടപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം
മലപ്പുറം: ഭിന്നശേഷി കുട്ടികൾക്ക് ലഭ്യമാകേണ്ട അവകാശത്തെ നഷ്ടപ്പെടുത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന നിയമത്തിനതിരെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ പരിവാർ പ്രതിഷേധ കത്ത് അയച്ചു.
പരിവാർ കാവനൂർ പഞ്ചായത്ത്' കോ- ഓർഡിനേറ്റർ ശോഭന കൊൽ കാടൻ്റെ നേതൃത്വത്തിൽ കേരളാ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമാണ് കത്തുകൾ അയച്ചത്.
നാഷണൽ ട്രസ്റ്റ് ആക്ട് നിർജ്ജീവമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും ഹൈടെക് സ്കൂൾ പദ്ധതിയുടെ പ്രയോജനം ഭിന്നശേഷിക്കാർക്കു കൂടി ലഭ്യമാക്കുന്നതിനു സംയോജിത വിദ്യാഭ്യാസം കുറ്റമറ്റതാക്കാനുള്ള നടപടികൾ സ്വീകരിക്കാനും
മുടങ്ങി കിടക്കുന്ന ആശ്വാസ കിരണം കുടിശ്ശിക പൂർണ്ണമായി വിതരണം ചെയ്യുവാനും ആവശ്യപ്പെട്ട് കാവനൂരിൽ നിന്ന് ഭിന്നശേഷി കുട്ടികളുടെ
150 കുടുംബത്തിൽ നിന്ന് കത്തുകൾ കൂടി അയക്കുമെന്ന് കാവനൂർ പരിവാർ സെക്രട്ടറി ഫൈസൽ ബാബു പറഞ്ഞു.
പരിവാർ കാവനൂർ പഞ്ചായത്ത് ഭാരവാഹികളായനഫീസ പന്ത്രണ്ടിങ്ങൽ,
ഫൈസൽ ബാബു,
അലവി കുട്ടി എ കെ, തവരാൻ കാടൻ മുഹമ്മദ്
തുടങ്ങിയവർ നേതൃത്വം നൽകി.