കല്ലരിട്ടക്കലില്‍ ചാലില്‍ കുന്നില്‍ വ്യാജവാറ്റ്, പ്രതി എക്‌സൈസ് പിടിയില്‍
മലപ്പുറം: നിരവധി കേസുകളില്‍ പ്രതിയായ കല്ലരട്ടിക്കല്‍ ഈസ്റ്റ് വടക്കുംമുറി ചാലില്‍ കുന്ന് സ്വദേശി കാരിപറമ്പന്‍ സമജ് ( 41) 6 ലിറ്റര്‍ ചാരായവും 20 ലിറ്ററോളം വാഷുമായി പിടിയിലായി ഇന്ന് രാവിലെ സ്വന്തം വീട്ടില്‍ കുക്കര്‍ ഉപയോഗിച്ച് വാറ്റി കൊണ്ടിരിക്കുമ്പോഴാ പിടിയിലായത്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഒരു ലിറ്റര്‍ ചാരായത്തിന് 1500 രൂപ മുതല്‍ 2000 രൂപയോളം വിലക്കാണ് വില്പന നടത്തിയിരുന്നത്. മഞ്ചേരി എക്‌സൈസിലും അരിക്കോട് പോലീസിലും അടക്കം കഞ്ചാവ് കേസുകളില്‍ പ്രതിയാണ് സമജ്.
മഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീ.ഇ.ജി നീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന്കാലത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ സി. ശ്രീകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ.പ്രദീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.പി സാജിദ്, കെ.സതീഷ് കുമാര്‍, ടി. ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ധന്യ കെ.പി , എക്‌സൈസ് ഡൈവര്‍ എം. ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.