പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയെ മാറ്റി; കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി പാത്തിക്കല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

Update: 2026-03-19 14:43 GMT

കൊച്ചി: പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയ്ക്ക് പകരം സ്ഥാനാര്‍ഥിയെ തീരുമാനിച്ച് എന്‍ഡിഎ. കോണ്‍ഗ്രസ് മുന്‍ നേതാവ് ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി പാത്തിക്കല്‍ ആണ് പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖലയുടെ ഭാരവാഹിയും ആണ് ജിബി. പെരുമ്പാവൂരില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ജിബിയുടെ സ്ഥാനാര്‍ഥിത്വം. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ലക്ഷ്മിപ്രിയയെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.




Tags: