കണ്ണൂരില്‍ മല്‍സരിക്കണമെന്ന കെ സുധാകരന്റെ പിടിവാശിക്ക് വഴങ്ങാതെ ഹൈക്കമാന്‍ഡ്; സ്വതന്ത്രനായി മല്‍സരിച്ചേക്കും

Update: 2026-03-19 14:51 GMT

കണ്ണൂര്‍: കണ്ണൂരില്‍ മല്‍സരിക്കണമെന്ന കെ സുധാകരന്റെ പിടിവാശിക്ക് വഴങ്ങാതെ ഹൈക്കമാന്‍ഡ്. എം പിമാര്‍ മല്‍സരിക്കേണ്ടെന്ന കര്‍ശന നിലപാടെടുത്തതോടെ കെ സുധാകരന് സീറ്റ് നല്‍കേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചു. ഇതോടെ സ്വതന്ത്രനായി മല്‍സരിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഉടന്‍ പ്രഖ്യാപനം നടത്തിയേക്കും. ഒന്‍പതേ മുക്കാലിന്റെ വിമാനത്തില്‍ ഇന്നുതന്നെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുധാകരന് വന്‍ സ്വീകരണം നല്‍കാന്‍ നീക്കം നടക്കുന്നു.

കണ്ണൂരില്‍ ടി ഒ മോഹനന്‍ സ്ഥാനാര്‍ഥിയായേക്കും. എം.പിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കീഴ്‌വഴക്കമാകുമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. കൂടുതല്‍ എം.പിമാര്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടാമെന്നും ഹൈക്കമാന്‍ഡിന് ആശങ്ക. പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപനം ഉടനെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.