മഹാരാഷ്ട്രയില്‍ 150 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Update: 2020-04-07 09:06 GMT

മുംബൈ: ഡല്‍ഹി തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട 150 പേര്‍ക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസെടുത്തു. ആസാദ് മൈതാന്‍ പോലിസാണ് ഐപിസി 271, 188 സെക്ഷനുകള്‍ ചുമത്തി കേസെടുത്തത്.

'' ക്വാറന്റീന്‍ ഉത്തരവുകള്‍ ലംഘിച്ചതിനും രോഗ പ്രതിരോധ ഉത്തരവുകള്‍ അനുസരിക്കാത്തതിനും 150 തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ആസാദ് മൈതാന്‍ പോലിസ് കേസെടുത്തു. ഐപിസി 271, 188 ചാര്‍ജുകള്‍ക്കു പുറമെ ഐപിസി 269 ഉം ചേര്‍ത്തിട്ടുണ്ട്.''- പോലിസ് കേന്ദ്രങ്ങള്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ ഇതുവരെ 891 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ട്.

Similar News