ലക്കിടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Update: 2024-04-29 14:20 GMT

വൈത്തിരി: ലക്കിടിയില്‍ ചുരം കവാടത്തിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു. താമരശ്ശേരി കൂടരഞ്ഞി കൂമ്പാറ സ്വദേശിയായ ഫിറോസ് (41) ആണ് മരിച്ചത്.സഹയാത്രികന് പരിക്കേറ്റു. ലക്കിടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ യുവാവ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.




Similar News