ലഡാക്കില്‍ ഇന്റര്‍നെറ്റ് സര്‍വീസ് പുനഃസ്ഥാപിച്ചു
കാര്‍ഗിലിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശ്രീനഗര്‍: 145 ദിവസത്തെ പരിപൂര്‍ണ നിരോധനത്തിനു ശേഷം കാര്‍ഗില്‍ ജില്ലയിലെ ലഡാക്കില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചുവെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു. ജമ്മു-കശ്മീരിന് പ്രത്യേക അവകാശം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ഇത് ആദ്യമായാണ് ഈ പ്രദേശത്ത് മൊബൈല്‍-ഇന്റര്‍നെറ്റ് സര്‍വീസുകളിലെ നിയന്ത്രണം എടുത്തുകളയുന്നത്.
കാര്‍ഗിലിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സര്‍വ്വീസുകള്‍ നേരത്തെ തന്നെ ലഭ്യമാണ്. ആഗസ്റ്റ് 5 നാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കയിയത്