മാനന്തവാടി സ്വദേശി പൂനെയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-07-30 07:34 GMT
മാനന്തവാടി സ്വദേശി പൂനെയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കല്‍പറ്റ: വയനാട് സ്വദേശിയായ യുവാവ് പൂനെയില്‍ കൊവിഡ് ബാധിച്ചു മരിച്ചു. മാനന്തവാടി കണിയാരം പാലാകുളിയിലെ തോമ്പ്ര കുടി ബാലസുബ്രമണ്യന്റെ മകന്‍ പ്രസാദ് (39) ആണ് മരിച്ചത്. പത്ത് ദിവസം മുന്‍പാണ് രോഗം ബാധിച്ചത്. ഭാര്യസന്ധ്യക്കും കൊവിഡ് ബാധിച്ചിരുന്നു. അവര്‍ സുഖം പ്രാപിച്ചു. 

പൂനെയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുകയായിരുന്നു. കുടുംബസേമ്മതം അവിടെത്തന്നെയാണ് താമസം. സംസ്‌ക്കാരം പൂനെയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 10 വയസുകാരന്‍ മകനുമായി ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങി. 

Similar News