പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

6 മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറത്ത് നിന്നും ബൈക്കില്‍ കയറ്റി കൊണ്ട് പോയി മലപ്പുറം ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു

Update: 2020-10-02 05:49 GMT

പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. പൊന്‍മള പറങ്കിമൂച്ചിക്കല്‍ താമരശേരി വീട്ടില്‍ കൊളക്കാടന്‍ ഷമീമിനെയാണ് (28) പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തത്.

6 മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറത്ത് നിന്നും ബൈക്കില്‍ കയറ്റി കൊണ്ട് പോയി മലപ്പുറം ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെരിന്തമല്‍ണ്ണ പോലിസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. പ്രതി മലപ്പുറം പാലക്കാട് ജില്ലകളില്‍ ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടെ പോലിസിന് കിട്ടിയ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ടൗണില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

സിഐ സി കെ നാസര്‍, എസ്‌ഐ സി കെ നൗഷാദ്, എഎസ്‌ഐ സുകുമാരന്‍, സീനിയര്‍ സിപിഒമാരായ ഷാജിമോന്‍, ഫൈസല്‍, സിപിഒമാരായ കബീര്‍, ഷജീര്‍, വിനീത്, മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News