മഹിളാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ;പ്രതിയായാ ബിജെപി പ്രവര്‍ത്തകന്‍ ഒളിവിലെന്ന് പോലിസ്

വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് വ്യക്തമാക്കി

Update: 2022-07-12 05:28 GMT
പാലക്കാട്: പാലക്കാട്ടെ മഹിള മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ പ്രജീവ് ഒളിവിലാണെന്ന് പോലിസ്.വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് വ്യക്തമാക്കി.

മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്ന ശരണ്യയെ ഞായറാഴ്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടുപിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.ബിജെപി നേതാവ് പ്രജീവ് ആണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.'എന്നെ പ്രജീവ് ഉപയോഗപ്പെടുത്തി. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അതിന്റെ വിവരങ്ങള്‍ എന്റെ ഫോണിലുണ്ട്. ഒടുവില്‍ പ്രജീവ് എന്നെ കുറ്റക്കാരി ആക്കി'എന്നായിരുന്നു ആത്മഹത്യ കുറിപ്പിലെ വാക്കുകള്‍.

സംഭവത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.ശരണ്യയുടെ ഫോണും പോലിസ് കസ്റ്റഡിയിലാണ്.ശരണ്യയുടെ ഭര്‍ത്താവിന്റെയും അടുത്ത ബന്ധുക്കളുടെയും മൊഴി എടുക്കും.

Tags: