കൊറോണ: ഇറാനില്‍ മലയാളി മല്‍സ്യതൊഴിലാളികള്‍ കുടുങ്ങി

മലയാളികളെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഇറിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍

Update: 2020-03-01 10:07 GMT

തെഹ്‌റാന്‍: കേരളത്തില്‍ നിന്നുള്ള മല്‍സ്യതൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി. മഝ്യബന്ധന വിസയില്‍ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഇവര്‍ക്ക് മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കാത്തത്.

തിരുവനന്തപുരം സ്വദേശികളായ 17 പേരാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. നാലുമാസം മുമ്പാണ് ഇവര്‍ മല്‍സ്യബന്ധന വിസയില്‍ ഇറാനിലെത്തിയത്. പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് മിക്കവരും. ഇറാനിലെ അസലൂരിലാണ് ഇവരുള്ളത്. മുറിക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. കരുതി വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞു.

നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്‌പോണ്‍സന്മാര്‍ പറയുന്നതെന്നും മത്സ്യതൊഴിലാളികള്‍ വ്യക്തമാക്കി. അതേസമയം നോര്‍ക്ക വഴി ഇവര്‍ക്ക് സഹായം ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മത്സ്യബന്ധനതൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

മലയാളികളെ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഇറിനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഇറാനില്‍ 388 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 34 പേര്‍ മരണപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.



Tags:    

Similar News