ഡല്‍ഹി: പരിക്കേറ്റവരെ ഹൈക്കോടതി നിര്‍ദേശപ്രകാരം ചാന്ദ്ബാഗ് ആശുപത്രിയില്‍ നിന്ന് മാറ്റുന്നു

ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് അഡി. ഡിസിപി ഡി കെ ഗുപ്ത

Update: 2020-02-26 09:45 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ചന്ദ് ബാഗ് ആശുപത്രിയില്‍ കഴിയുന്നവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നു. ഡല്‍ഹി പോലിസാണ് പരിക്കേറ്റവരെ കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയിലേക്ക് മാറ്റുന്നത്. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് അഡി. ഡിസിപി ഡി കെ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

ചന്ദ് ബാഗ് ആശുപത്രിയില്‍ 4 മൃതദേഹങ്ങളും പരിക്കേറ്റ ഇരുപത് പേരുമാണ് ഉള്ളത്. ഹൈക്കോടതി നിര്‍ദേശപ്രകാരം പരിക്കേറ്റവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയാണ്. മികച്ച ചികിത്സാ സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആശുപത്രിയിലേക്ക് മുഴുവന്‍ പേരെയും മാറ്റും''-അഡി. ഡിസിപി പറഞ്ഞു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിക്കാനുളള ഉത്തരവാദിത്തം സര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനാണ് നല്‍കിയിട്ടുള്ളത്. ഡോവല്‍ തല്‍സ്ഥിതി സംബന്ധിച്ച റിപോര്‍ട്ട് ആഭ്യന്തര മന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറും.

ഡോവല്‍ കഴിഞ്ഞ ദിവസം അക്രമം നടന്ന വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്‌റാബാദും സീലംപൂരും സന്ദര്‍ശിച്ചിരുന്നു.  

Tags:    

Similar News