പാര്‍ലമെന്റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണം, 'ചലോ ദില്ലി' മാര്‍ച്ചിലുറച്ച് കര്‍ഷക സംഘടനകള്‍

Update: 2024-02-20 10:02 GMT

ന്യൂഡല്‍ഹി:പ്രധാനമന്ത്രി ഒരു ദിവസത്തേക്ക് പാര്‍ലമെന്റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. താങ്ങുവില സംബന്ധിച്ച് കേന്ദ്രനിര്‍ദേശം തള്ളിയതോടെ ചലോ ദില്ലി മാര്‍ച്ചിനായി തയ്യാറെടുക്കുകയാണ് കര്‍ഷകര്‍. ഇതിനിടെ നോയിഡയില്‍ സമരം ചെയ്യുന്ന കര്‍ഷകരും ഡല്‍ഹി മാര്‍ച്ച് പ്രഖ്യാപിച്ചു

    അഞ്ച് വിളകള്‍ക്ക് അഞ്ച് വര്‍ഷം മിനിമം താങ്ങുവില എന്നതായിരുന്നു കേന്ദ്ര വാഗ്ദാനം. പയര്‍, ഉഴുന്ന്, തുവര, ചോളം, പരുത്തി എന്നിവ മിനിമം താങ്ങുവില നല്‍കി വാങ്ങും. നാഫെഡ്, എന്‍സിസിഎഫ് തുടങ്ങിയ സഹകരണ സംഘങ്ങള്‍ വഴിയാകും വിളകള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുക. എന്നാല്‍ കേന്ദ്രം സമര്‍പ്പിച്ച ശുപാര്‍ശ കരാര്‍ കൃഷിയുടെ മറ്റൊരു രൂപമെന്നാണ് കര്‍ഷകസംഘടനകള്‍ പറയുന്നത്. യഥാര്‍ത്ഥ ആവശ്യങ്ങളില്‍ നിന്ന് കര്‍ഷകരെ വഴിതെറ്റിക്കാനുള്ള നീക്കമെന്നും സംഘടനകളുടെ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 23 കാര്‍ഷിക വിളകള്‍ക്കും താങ്ങുവില ആവശ്യമാണ്. ധാന്യങ്ങള്‍ക്കും പരുത്തിക്കും മാത്രമല്ല താങ്ങുവില ആവശ്യമെന്നും കര്‍ഷകനേതാക്കള്‍ വ്യക്തമാക്കുന്നു . ഒരു ദിവസത്തെ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് അടിയന്തരമായി നിയമം നടപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കര്‍ഷകര്‍.

Tags:    

Similar News