ഡൽഹി അലിപൂരിലെ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Update: 2024-03-25 07:45 GMT

ന്യൂഡല്‍ഹി: ഡല്‍ഹി അലിപൂരിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തീയണക്കാനായി 34 അഗ്‌നിരക്ഷാ യൂണിറ്റുകളാണ് സംഭവസ്ഥലത്തിയതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് വകുപ്പ് അറിയിച്ചു. ഫ്രിഡ്ജും വസ്ത്രങ്ങളും സൂക്ഷിച്ച ഗോഡൗണിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുണ്ടെന്നും ആളപായമോ പരിക്കുകളോ റിപോര്‍ട്ട് ചെയ്തിട്ടില്ലായെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ അഞ്ച് മണിയോടെയാണ് ഫാക്ടറിയില്‍ നിന്ന് തീ ഉയരുന്നത് സമീപത്തുള്ളവരുടെ ശ്രദ്ധയില്‍ പെട്ടത്. ഞായറാഴ്ച ഉച്ചയോടെ ഡല്‍ഹി നരേലയിലെ ചെരുപ്പ് ഫാക്ടറിക്കും തീപിടിച്ചിരുന്നു. ഫാക്ടറി അടഞ്ഞുകിടന്നതിനാല്‍ ആളപായം ഒഴിവായതായി അഗ്‌നിരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags: