പൗരത്വ നിയമത്തിന് അനുകൂലമായി പ്രമേയം പാസ്സാക്കി ഗുജറാത്ത് നിയമസഭ

പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടേയും നീക്കങ്ങള്‍ ചരിത്രപരവും ധീരവുമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

Update: 2020-01-10 14:59 GMT

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭ പൗരത്വ നിയമത്തിന് അനുകൂലമായ പ്രമേയം പാസ്സാക്കി. ഇത്തരത്തില്‍ നിയമം പാസാക്കുന്ന ആദ്യ നിയമസഭയാണ് ഗുജറാത്ത്. ഇതിന് മുമ്പ് കേരള നിയമസഭയില്‍ നിയമത്തിന് എതിരായി നിയമം പാസാക്കിയിരുന്നു.

രണ്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രമേയം വോട്ടിനിട്ടത്. ഭൂരിപക്ഷം അംഗങ്ങളും പ്രമേയത്തിന് അനുകൂലായി വോട്ടു ചെയ്തു. പ്രമേയം പാസ്സായതിനു ശേഷം നിയമസഭ ഇത്തരമൊരു നിയമം പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിച്ചു.

ആഭ്യന്തര സഹമന്ത്രി പ്രദീപ്‌സിംഹ് ജഡേജയാണ് നിയമസഭയില്‍ നിയമത്തിനനുകൂലമായി പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടേയും നീക്കങ്ങള്‍ ചരിത്രപരവും ധീരവുമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

പ്രമേയത്തിനെതിരേ കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖദേവാല നിയമത്തിനെതിരേ സ്വന്തം രക്തത്തില്‍ എഴുതിയ ബാനര്‍ ഉയര്‍ത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.

126ാം ഭരണഘടന ഭേദഗതി നിയമത്തെ കുറിച്ചും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും പൗരത്വപട്ടികയെകുറിച്ചും ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യപിച്ചിരുന്നു.  

Tags:    

Similar News