'സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നു'; കേന്ദ്രത്തിനെതിരേ നിയമസഭയില്‍ പ്രമേയവുമായി സര്‍ക്കാര്‍

Update: 2024-02-02 07:09 GMT

തിരുവനന്തപുരം: കേന്ദ്രത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തില്‍ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമര്‍ശനമാണ് ഉള്ളത്. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നു, കടമെടുപ്പ് പരിധി കുറയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടും. കേന്ദ്രസര്‍ക്കാരിനെതിരായ ഡല്‍ഹി സമരത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രമേയം. പ്രമേയത്തോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും പ്രധാനമാണ്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും.

Tags: