ബഫര്‍ സോണ്‍: നേരിട്ടുള്ള സര്‍വേ വേണം; പ്രമേയം പാസാക്കി സുല്‍ത്താന്‍ ബത്തേരി നഗരസഭ

Update: 2022-12-18 10:32 GMT

കല്‍പ്പറ്റ: ബഫര്‍സോണ്‍ വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭ പ്രമേയം പസാക്കി. ബഫര്‍ സോണുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതായി നേരിട്ടുള്ള സര്‍വേ നടത്തണമെന്നും വനാതിര്‍ത്തിയില്‍ നിന്ന് വനത്തിനുള്ളിലേക്ക് ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് പാസാക്കിയത്.

നിലവിലെ റിപോര്‍ട്ടും ഭൂപടവും പരിഗണിച്ചാല്‍ ബത്തേരി ടൗണ്‍ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടും. ഈ സാഹചര്യത്തിലാണ് അടിയന്തര പ്രമേയം നഗരസഭ പാസാക്കിയതെന്ന് നഗരസഭാ ചെയര്‍മാര്‍ ടി കെ രമേഷ് പറഞ്ഞു. അടിയന്തര നഗരസഭാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്താണ് പ്രമേയം പാസാക്കിയത്. ബഫര്‍സോണുമായി ബന്ധപ്പെട്ട് സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ പുറത്തുവിട്ട റിപോര്‍ട്ടിലും ഭൂപടത്തിലും വ്യാപകമായ പ്രതിഷേധം ഉയരവെയാണ് ബത്തേരി നഗരസഭ അടിയന്തര കൗണ്‍സില്‍ ചേര്‍ന്ന് പ്രമേയം പാസാക്കിയത്.

Tags:    

Similar News